വടക്കേക്കാട് അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നാടിന് അഭിമാനമായി മാറിയ വടക്കേക്കാട് പഞ്ചായത്ത് മെമ്പറെയും മകനെയും ആദരിച്ചു. എറണാകുളം കാക്കനാട് വെച്ച് നടന്ന അഞ്ച് കിലോമീറ്റര്‍ മൂന്നാമത് മിനി മാരത്തോണ്‍ ഓട്ടമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയാണ് പഞ്ചായത്ത് മെമ്പര്‍ എസ് കെ ഖാലിദ് പനങ്ങാവിലും മകന്‍ അംജദ് ഖാലിദും നാട്ടിലെ താരങ്ങളായത്. 500 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം മകന്‍ അംജത് നേടിയപ്പോള്‍ തൊട്ട് പുറകില്‍ പിതാവ് ഖാലിദ് ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പരിപാടി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കെ നബീല്‍ ഉദ്ഘാടനം ചെയ്തു.
Home Bureaus Punnayurkulam വടക്കേക്കാട് അഭയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നാടിന് അഭിമാനമായി മാറിയ വടക്കേക്കാട് പഞ്ചായത്ത് മെമ്പറെയും മകനെയും...