26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കരാട്ടെ, യോഗ പരിശീലനം ആരംഭിച്ചു

ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കരാട്ടെ, യോഗ പരിശീലനം ആരംഭിച്ചു

153

ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ കരാട്ടെ, യോഗ പരിശീലനം ആരംഭിച്ചു. എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു എയ്യാല്‍ അധ്യക്ഷനായി. പരിശീലന പരിപാടിയുടെ വിവിധ തലങ്ങളെ കുറിച്ച് സീനിയര്‍ കരാട്ടെ മാസ്റ്റര്‍ സെന്‍സായി കുഞ്ഞിമൊയ്തീന്‍ കുട്ടി വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.കെ.വിനയകുമാര്‍ ഉപഹാരസമര്‍പ്പണം നടത്തി. പഞ്ചായത്ത് മെമ്പര്‍ പി.എ. മുഹമ്മദ് കുട്ടി, കരാട്ടെ ഇന്‍സ്ട്രക്ടര്‍ ഹമീദ്, യോഗ ട്രെയിനര്‍ നുസ്രത്ത്, മാതൃസംഘം പ്രസിഡന്റ് നാസിമ ഷെക്കീര്‍, ഹെഡ്മിസ്ട്രസ് ഗീത, സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!