ചമ്മനൂരില്‍ പച്ചക്കറി കടയില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം.

ചമ്മനൂരില്‍ പച്ചക്കറി കടയില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. സ്ഥാപനത്തില്‍ പച്ചക്കറികള്‍ വെക്കാന്‍ ഉപയോഗിക്കുന്ന മരത്തിന്റെ സ്റ്റാന്‍ഡ് തകര്‍ത്തു. പഴഞ്ഞി സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് ആക്രമണം നടന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാവാം ലഹരിക്കടിമപ്പെട്ട സാമൂഹികവിരുദ്ധര്‍ ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ നാട്ടുകാരാണ് സ്ഥാപനത്തിലെ പച്ചക്കറി വെക്കാന്‍ ഉപയോഗിക്കുന്ന മരത്തിന്റെ സ്റ്റാന്‍ഡ് തകര്‍ത്ത് റോഡിന് മറുവശത്തെ പറമ്പിലേക്ക് തള്ളിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബാസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അക്രമികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ലഹരിക്കടിമപ്പെട്ട സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ മേഖലയില്‍ പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
Malaya Image 1

Post 3 Image