യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും നാഗലശ്ശേരി സ്വദേശിയുമായ എ കെ ഷാനിബ് സി പി എമ്മിലേക്ക്. സരിന്റെ പാത പിന്തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് എ കെ ഷാനിബിൻ്റെയും സിപിഐഎമ്മിലേക്കുള്ള പ്രവേശനം. പാലക്കാട് 11.30 ഓട് കൂടി ഷാനിബ് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നേതൃത്വത്തിന് എതിരെ തുറന്നടിക്കാനാണ് നേതാവിന്റെ തീരുമാനം. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോൾ സെക്രട്ടറിയായി എകെ ഷാനിബ് പ്രവർത്തിച്ചിരുന്നു. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചത്.
ADVERTISEMENT