അല്‍ മദ്രസത്തുല്‍ ഖാദിരിയ്യ അകലാട് നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിപാടികള്‍ സമാപിച്ചു.വ്യാഴാഴ്ച രാവിലെ ഖാദിരിയ പള്ളി വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി ഘോഷയാത്ര ആരംഭിച്ചു. റാലിയില്‍ മദ്രസ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അണിനിരന്നു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ റാലിക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണവും മധുര പാനീയങ്ങള്‍ വിതരണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് നടത്തിയ പൊതു പരിപാടി മസ്ജിദ് ഖത്തീബും സദര്‍ മുഅല്ലിമുമായ ജാബിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ടിവി അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഖാദിരിയ പള്ളി സെക്രട്ടറി സി അഷറഫ് വിഷയാവതരണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും പൊതു പരീക്ഷ വിജയകളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും, ഉന്നത വിജയം കരസ്ഥമാക്കാന്‍ പ്രയത്നിച്ച ഉസ്താദുമാരെ ആദരിക്കലും ഉണ്ടായി. മജ്ദേ മദീന ദഫ് സംഘത്തിന്റെ ദഫും, സീനത്തെ റൗള ഫ്ലവര്‍ ഷോ, എന്നിവയും അരങ്ങേറി. മത വിദ്യാഭ്യാസത്തോടൊപ്പം ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍ കമ്മിറ്റിയുടെ ഉപഹാരവും നല്കി. മുസ്തഫ ഫൈസി പ്രാര്‍ത്ഥന നടത്തി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ വലിയകത്ത് സ്വാഗതവും സ്വാഗതസംഘം ട്രഷറര്‍ സി സലീം നന്ദിയും പറഞ്ഞു.



