എളവള്ളി ഗ്രാമ പഞ്ചായത്തിലെ കാക്കശ്ശേരി ഇന്ദ്രംചിറയില്‍ യുവാവ് മുങ്ങിമരിച്ചു. മുണ്ടൂര്‍ കൊണ്ടരപ്പശ്ശേരി വീട്ടില്‍ ഗംഗാധരന്റെ മകന്‍ അനീഷാണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് സംഭവം. ബന്ധുവീട്ടില്‍ എത്തിയ ഇയാള്‍ മറ്റുള്ളവര്‍ക്കൊപ്പമാണ് ചിറയിലെത്തിയത്. വെള്ളത്തില്‍ ഇറങ്ങിയതോടെ മുങ്ങി പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഗുരുവായൂരില്‍ നിന്നെത്തായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങളും നാട്ടുക്കാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.



