30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം

പന്നിത്തടം സെന്ററില്‍ വീണ്ടും അപകടം

85

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കുപറ്റി. സെന്ററിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനവും പൂര്‍ണ്ണമായും തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെ 6.15 നാണ് അപകടം ഉണ്ടായത്. അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡില്‍ സഞ്ചരിച്ചിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. തൊടുപുഴ ഉടുമന്നൂര് സ്വദേശികളായ 65 വയസുള്ള സാബു, 63 വയസുള്ള ശോഭ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. അപകടത്തില്‍ നിയന്ത്രണം വിട്ടക്കാര്‍ ഇടിച്ചുകയറി സെന്ററിലെ സിഗ്‌നല്‍ ലൈറ്റ് സംവിധാനവും പൂര്‍ണമായും തകര്‍ന്നു. അക്കികാവ് – കേച്ചേരി ബൈപ്പാസ് റോഡും പാലക്കാട്- ഗുരുവായൂര്‍ സംസ്ഥാനപാത കൂടിയായ കുന്നംകുളം – വടക്കാഞ്ചേരി റോഡും സംഗമിക്കുന്ന സെന്ററാണ് പന്നിത്തടം. അപകടത്തില്‍ പരിക്കേറ്റവരെ പന്നിത്തടം യൂത്ത് വോയിസ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചു .ബൈപ്പാസ് റോഡ് നവീകരണത്തിന് ശേഷം പന്നിത്തടം സെന്ററില്‍ അപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!