26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടന്നു

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം നടന്നു

56

ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ (എ കെ പി ബി എ) കുന്നംകുളം താലൂക്കിന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനം നടന്നു. കുന്നംകുളം ലീവ ടവറില്‍ നടന്ന സമ്മേളനം എ കെ പി ബി എ ജില്ലാ കമ്മിറ്റി രക്ഷാധികാരി ആന്റോ ചാലിശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.താലൂക്ക് പ്രസിഡന്റ് സി.പി. ജോസ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് താലൂക്ക് സെക്രട്ടറി ഷാജി സി.കെ.യും, വരവ് ചെലവ് കണക്കുകള്‍ താലൂക്ക് ട്രഷറര്‍ എഡ്വി ജോസും അവതരിപ്പിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് രാജന്‍ പി.എസ്, കുന്നംകുളം കമ്മിറ്റി രക്ഷാധികാരി രാജന്‍ പുലരി , എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജൂലൈ 26-ാം തീയതി പെരുമ്പിലാവ് ‘കെ.ആര്‍ ഇന്‍’ ഹോട്ടലില്‍ വെച്ച് നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.

 

ADVERTISEMENT
error: Content is protected !!