23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam കളേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പന്ത്രണ്ടാമത് വാര്‍ഷികദിനാഘോഷം സംഘടിപ്പിച്ചു

കളേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പന്ത്രണ്ടാമത് വാര്‍ഷികദിനാഘോഷം സംഘടിപ്പിച്ചു

67

കുന്നംകുളം കളേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പന്ത്രണ്ടാമത് വാര്‍ഷികദിനാഘോഷം ചൊവ്വന്നൂര്‍ മെരിന ഹോമില്‍ സംഘടിപ്പിച്ചു. രാജന്‍ പടിഞ്ഞാറേതിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അന്തേവാസികള്‍ക്ക് കേക്ക് മുറിച്ച് നല്‍കിക്കൊണ്ട് വാര്‍ഷികദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ കോഡിനേറ്റര്‍ ജയകുമാര്‍, ശാലിനി ടീച്ചര്‍, രേണുക, പ്രമോദ് കെ ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മത്തങ്ങോട് സ്വദേശി സദാനന്ദനുള്ള ചികിത്സാ സഹായധനം കൈമാറി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!