എന്‍ എസ് എസ് വെള്ളാറ്റഞ്ഞൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നു. താലൂക്ക് യൂണിയന് സെക്രട്ടറി എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. ദീര്‍ഘകാലം കരയോഗം പ്രസിഡന്റായി പ്രവര്‍ത്തിച്ച കല സാംസ്ക്കാരിക പ്രവര്‍ത്തകനുമായ എം ജി എസ് നായരെ യോഗത്തില്‍ ആദരിച്ചു. പുതിയ കരയോഗം പ്രസിഡണ്ടായി ഉണ്ണികൃഷ്ണന് അമ്മാത്ത്, സെക്രട്ടറികെ എസ് ബാബു, വൈസ്സ് പ്രസിഡണ്ട് വി കെ പ്രമോദ്, ഉള്‍പ്പെടെ 11 അംഗ കരയോഗം ഭരണസമിതിയെ തിരഞ്ഞെടുത്തു.



