പുന്നയൂര്‍ക്കുളം ജിഎംഎല്‍പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിധിന്‍ കെ എന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ലഹരിയിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്ന വഴികളും ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാനുള്ള രീതികളും ക്ലാസ്സില്‍ വിശദീകരിച്ചു. പിടിഎ പ്രസിഡണ്ട് തസ്‌നി കെ അധ്യക്ഷത വഹിച്ചു. പ്രമുഖ സോഷ്യല്‍ കൗണ്‍സിലറായ അബ്ദുല്‍ പുന്നയൂര്‍ക്കുളം, സ്‌കൂള്‍ സംരക്ഷണസമിതി ട്രഷറര്‍ ശിവദാസന്‍, ടോമി എസ് തലക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഫസലു റഹ്‌മാന്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കമറു കെ ടി നന്ദിയും പറഞ്ഞു.