ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. യുദ്ധം സര്‍വ്വനാശം എന്ന ശീര്‍ഷകത്തില്‍ എരുമപ്പെട്ടി സെന്ററില്‍ നടത്തിയ പൊതുയോഗം എഴുത്തുക്കാരന്‍ ഡോ. ജോണ്‍ ജോഫി ഉദ്ഘാടനം ചെയ്തു. ഇടം പ്രസിഡന്റ് ഇ.കെ.മിനി അധ്യക്ഷയായി. സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, റിട്ടയേര്‍ഡ് കേണല്‍ റജീന, കവി ശശികുമാര്‍ എരുമപ്പെട്ടി, നാരായണന്‍ കോടനാട് എന്നിവര്‍ സംസാരിച്ചു.