അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

136

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഫൗസിയ ഷഹീദ് ലഹരി വിരുദ്ധ ദിന സന്ദേശം നല്‍കി. സ്‌കൂള്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഫയാസ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മെഗാ പോസ്റ്റര്‍ നിര്‍മ്മാണവും, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും നടന്നു. അധ്യാപകരായ ലത ബാലകൃഷ്ണന്‍, സാജിത.കെ, ആയിഷ സി, ഫാത്തിമ എം, സാഹിദ വി.കെ, അബുള്‍ ആഷിക്ക്, ഹനാന്‍ ഹംസ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.