പി ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

26

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നന്നംമുക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പി ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. മൂക്കുതല മുക്തി സ്ഥലേശ്വരി ഹാളില്‍ വെച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ചിത്രന്‍ നമ്പൂതിരിപ്പാടിന്റ മകന്‍ ബിസി കൃഷ്ണന്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി ഭാസ്‌കരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്ടമൂര്‍ത്തി ദേശമംഗലം അനുസ്മണ പ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സ് യൂണിയന്‍ സ്ഥാപക പ്രസിഡണ്ടും വിദ്യാഭ്യാസ വിചക്ഷണനും മൂക്കുതല ഹൈസ്‌കൂള്‍ സ്ഥാപകനും രാജ്യം മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയുമായിരുന്നു ചിത്രന്‍ നമ്പൂതിരിപ്പാട്.