കാട്ടകാമ്പാല്‍ ചിറയങ്കാട് റെഡ് കേഡര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കട്ടകാമ്പാല്‍ ഇ എം എല്‍ പി സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ പന്ത്രണ്ടര വരെ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പരിശോധന നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ്.മണികണ്ഠന്‍ നിര്‍വഹിച്ചു. റെഡ് കേഡര്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് സി.ഐ.ഷനോജ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ഗിരീഷ് പതിയാന സ്വാഗതവും, ഷഫീക് ചിറയന്‍കാട് നന്ദിയും പറഞ്ഞു. നിരവധിപേര്‍ പങ്കെടുത്ത ക്യാമ്പിന് ക്ലബ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
ADVERTISEMENT