എരുമപ്പെട്ടി മുഹയുദ്ധീന്‍ ജുമാ മസ്ജിദില്‍ മുഹയുദ്ധീന്‍ ശൈഖ് ആണ്ട് നേര്‍ച്ചയും ഉദ്‌ബോധന സദസും നടത്തി. സ്വലാത്ത് ഹാളില്‍ നടന്ന സദസ് മഹല്ല് ഖത്തീബ് അത്തീഖ് റഹ്‌മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്‌മാന്‍ സഖാഫി അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് കെ.എ.അബ്ബാസ് അധ്യക്ഷനായി. സെക്രട്ടറി എം.എം.നിഷാദ്, ത്വാഹ മസ്ജിദ് ഖത്തീബ് മുഹമ്മദ് മുഹ്‌സിന്‍ ഹാഷ്മി, മദ്‌റസ സദര്‍ മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. നേര്‍ച്ച ഭക്ഷണ വിതരണവും നടന്നു. ഭാരവാഹികളായ എം.എം.ഇല്യാസ്, എ.യു.അസീസ്, കെ.എ.ഫരീദലി, ഉല്ലാസ് മുഹമ്മദ്, എം.എ.ഉസ്മാന്‍, അഷറഫ് പാമ്പ്ര, മുത്തലിബ് ഹാജി, ഫസലു റഹീം, എം എ ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT