നടനും സാഹിത്യകാരനുമായ വി കെ ശ്രീരാമന്റെ മൂന്നു പുസ്തകങ്ങളായ ആകയാലും സുപ്രഭാതം, മാള്‍ട്ടി, കുന്നംകുളങ്ങര എന്നിവയുടെ പ്രകാശനവും കുന്നംകുളങ്ങര ചരിത്ര സെമിനാറും നടന്നു. സെമിനാറിന്റെ ഭാഗമായി കുന്നംകുളത്തിന്റെ സാംസ്‌കാരിക അടയാളങ്ങളുടെ ചിത്രീകരണം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ചിത്രം വരച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിത്രകാരന്മാരായ ടി.വി ഗോപീകൃഷ്ണന്‍, ജയപ്രകാശ് നീലിമ, ജോണ്‍സണ്‍ നമ്പഴിക്കാട്, പ്രശാന്തന്‍ കാക്കശ്ശേരി, ബാലാമണി, സ്വരാജ്, സുരാസ് പേരകം, ബാബു വെള്ളറ, സി.ജെ റോസ് മരിയ, വോള്‍ഗ ഡേവിസ്, കെ.വി വിദ്യ, കെ.ജെ ജയലക്ഷ്മി, അക്ബര്‍ പെരുമ്പിലാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT