സംസ്ഥാന ജൂനിയര്‍ അന്തര്‍ ജില്ല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കുന്നംകുളത്ത്

83

സംസ്ഥാന ജൂനിയര്‍ അന്തര്‍ജില്ല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കുന്നംകുളം ഗവ:മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 29 ശനിയാഴ്ച മുതല്‍ ജൂലായ് 6 വരെയുള്ള തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ 4 ഗ്രൂപ്പുകളിലായി മത്സരിക്കും. ജൂലായ് 4ന് സെമി ഫൈനല്‍ മത്സരങ്ങളും ജൂലായ് 5ന് ലൂസേഴ്‌സ് ഫൈനല്‍ മത്സരവും ജുലായ് 6ന് വൈകീട്ട് 4.30ന് ഫൈനല്‍ മത്സരവും അരങ്ങേറും. ഗ്രൂപ്പ് മത്സരങ്ങള്‍ രാവിലെ 7 മണി, 8.30, വൈകീട്ട് 3 മണി, 4.30 എന്നീ സമയങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂലായ് 29 ന് വൈകീട്ട് 4.30ന് ചാമ്പ്യന്‍ഷിപ്പ് കുന്നംകുളം എംഎല്‍എ എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.