വൈ.എം.സി.എ ഭാരവാഹികളുടെ സ്ഥാനാരോഹണവും മികച്ച യൂണിറ്റുകള്‍ക്കുള്ള ആദരവും ഞായറാഴ്ച

107

വൈ.എം.സി.എ തൃശ്ശൂര്‍ സബ്ബ് റീജിയണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും, മികച്ച യൂണിറ്റുകള്‍ക്കുള്ള ആദരവും, ഞായറാഴ്ച പഴഞ്ഞിയില്‍ നടക്കും. പാലയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കുന്ന സര്‍ ജോര്‍ജ്ജ് വില്ല്യംസ് നഗറില്‍ നടക്കുന്ന ചടങ്ങ്് കേരള റീജിയണ്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യും. സബ്ബ് റീജ്യണ്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി അധ്യക്ഷനാകും. ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തും. മികച്ച വൈ.എം.സി.എ യൂണിറ്റുകള്‍ക്ക് ആദരം, മുന്‍ സബ്ബ് റീജിയണ്‍ ഭാരവാഹികള്‍ക്ക് മൊമന്റോ സമര്‍പ്പണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.