കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റായി പി ഐ തോമസ് ചുമതലയേറ്റു

177

കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റായി പി ഐ തോമസ് ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റായിരുന്ന സിവി ജാക്‌സന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ മണ്ഡലം പ്രസിഡന്റായി മുന്‍ കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ കൂടിയായ പി.ഐ.തോമസ് ചുമതലയേറ്റത്. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങ് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.