പ്രകൃതി വിരുദ്ധ പീഡനം; കുന്നംകുളം സ്വദേശിക്ക് തടവും പിഴയും ശിക്ഷ

629

പ്രായപൂര്‍ത്തിയാക്കാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുന്നംകുളം സ്വദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ശങ്കരപുരം സ്വദേശി കോടത്തൂര്‍ വീട്ടില്‍ 60 വയസ്സുള്ള ദിവാകരനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നുവര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.