ചൊവ്വന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

214

ചൊവ്വന്നൂര്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ ഒരുമണി വരെ ചൊവ്വന്നൂര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കുന്ന ക്യാമ്പില്‍ നേത്ര പരിശോധനയും ഉദര സംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, കുട്ടികള്‍ക്കുണ്ടാവുന്ന അലര്‍ജി, ആസ്മ, അഡിനോയ്ഡ് വീക്കം, ടോണ്‍സിലൈട്ടിസ്, മൂത്ര സംബന്ധമായ അസുഖങ്ങള്‍, സ്ത്രീ സംബദ്ധമായ അസുഖങ്ങള്‍, ഹൈബ്രോയ്ഡ് , പി.സി.ഒ.ഡി, സന്ധി രോഗങ്ങള്‍, പൈല്‍സ് എന്നീ രോഗങ്ങള്‍ക്ക് സൗജന്യപരിശോധനയും, ചികിത്സയും ഒരുക്കും. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ആയൂര്‍വ്വേദ ഔഷധ വിതരണം ഉണ്ടാകും.