കുന്നംകുളത്ത് ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു

949

കുന്നംകുളം -ഗുരുവായൂര്‍ റോഡില്‍ താവൂസ് തിയ്യേറ്ററിന് സമീപം ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകട സമയത്ത് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അഗതിയൂര്‍ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. ആംബുലന്‍സ് രോഗിയുമായി വരുന്നത് കണ്ടിട്ടും ഓട്ടോറിക്ഷ യൂ ടേണ്‍ തിരിച്ചതാണ് അപകട കാരണമെന്ന് പറയുന്നു.