ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂളില്‍ കോമേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

54

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോമേഴ്സ് അസോസിയേഷന്റെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. കുന്നംകുളം ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റും, മലങ്കര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ സെക്രട്ടറിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ പി സാക്‌സണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോമേഴ്സ് വിഭാഗം മേധാവി പി.കെ കിഷോര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി, പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി, അധ്യാപിക ഫിന്‍സി പി സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
കോമേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ സംരംഭങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനവും വേദിയില്‍ നടന്നു. അധ്യാപകരായ റൈമി പി സി, രശ്മി പണിക്കര്‍, സ്‌കൂള്‍ ലീഡര്‍ ഫവാസ് കബീര്‍, വിദ്യാര്‍ത്ഥികളായ കൃഷ്ണപ്രിയ, ജിയാ എന്നിവര്‍ സംസാരിച്ചു.