ചങ്ങരംകുളം കാണി ഫിലിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌ക്കാരിക സാമൂഹ്യ പ്രവര്‍ത്തകനും കാണി ഫിലിം സൊസൈറ്റി പ്രസിഡന്റുമായിരുന്ന മംഗലത്തേരി നാരായണന്‍ നമ്പൂതിരിയുടെ അനുസ്മരണവും ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനവും പുരസ്‌ക്കാര വിതരണവും ഒക്ടോബര്‍ 6 ഞായറാഴ്ച നടക്കും.വൈകുന്നേരം മൂന്നിന് ചങ്ങരംകുളം കാണി സിനിമാ ഹാളില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എം.സി.രാജനാരായണന്‍, രാംദാസ് കടവല്ലൂര്‍, വാസുദേവന്‍ അടാട്ട്, മുഹമ്മത്കുട്ടി, സജിത്ത് എം.എന്‍ എന്നിവര്‍ സംസാരിക്കും
ADVERTISEMENT