മുക്കുപണ്ടം പണയം വച്ച് എട്ടു ലക്ഷത്തിലധികം തട്ടിയ സംഭവത്തില്‍ തൃത്താല സ്വദേശി പിടിയില്‍

എടപ്പാള്‍ – പൊന്നാനി റോഡിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 8,90,000 രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് തൃത്താല കക്കാട്ടാരി സ്വദേശി ഷിഹാബിനെയാണ് ചങ്ങരംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റോബര്‍ട്ട് ചിറ്റിലപ്പള്ളിയും സംഘവും അറസ്റ്റ് ചെയ്തത്. എടപ്പാളിലെ സ്വകാര്യ സ്വര്‍ണ്ണ പണയമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം പൂശിയ മുക്കുപണ്ടം പണയം വെക്കുകയായിരുന്നു. സ്വര്‍ണ്ണത്തില്‍ സംശയം തോന്നി വിശദ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image