അന്തരിച്ച കോണ്‍ഗ്രസ് നേതാവ് താണിക്കല്‍ ഷാജുവിന്റെ സ്മരണാര്‍ത്ഥം ഫുട്‌ബോള്‍ മേള നടത്തി

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എരുമപ്പെട്ടി കുന്നത്തേരി താണിക്കല്‍ ഷാജുവിന്റെ സ്മരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു. എരുമപ്പെട്ടി യുണൈറ്റഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ഫൈവ്‌സ് ടൂര്‍ണമെന്റില്‍ 18 ടീമുകള്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മിഥുന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് അധ്യക്ഷനായി. യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ മുഖ്യാതിഥിയായി.

ADVERTISEMENT
Malaya Image 1

Post 3 Image