വിവാദങ്ങള്‍ക്കൊടുവില്‍, അപകട ഭീഷണിയായ കുന്നംകുളം നഗരത്തിലെ കെട്ടിടം പൊളിച്ചുമാറ്റല്‍ ആരംഭിച്ചു

കുന്നംകുളത്തെ പഴയ ബസ് സ്റ്റാന്‍ഡിനെതിര്‍വശത്തെ എല്‍ ഷേപ്പ് കെട്ടിടത്തിനോട് ചേര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തി സ്ഥിതി ചെയ്തിരുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റല്‍ തുടങ്ങി. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച രാവിലെ മുതല്‍ പൊളിക്കല്‍ ആരംഭിച്ചത്. പലയിടത്തും പഴയ കെട്ടിടങ്ങള്‍ തകര്‍ന്ന് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും നഗര കേന്ദ്രത്തിലെ ഈ കാലപ്പഴക്കം ചെന്ന കെട്ടിടം അപകട ഭീഷണി ഉയര്‍ത്തി സ്ഥിതി ചെയ്തിരുന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image