ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ നാഷ്ണല്‍ ഹൈവേയുടെ പേരില്‍ മണ്ണെടുക്കാന്‍ വന്ന സ്വകാര്യ വാഹനം സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. സാധാരണ നാല്ചക്ര വാഹനങ്ങള്‍ക്ക് മാത്രം സഞ്ചാരയോഗ്യമായ റോഡില്‍ 35 ടണ്‍ ലോഡ് എടുക്കാവുന്ന വലിയ വാഹനവുമായാണ് മണ്ണ് മാഫിയക്കാര്‍ വന്നത് . വാഹനം വന്ന വഴിയിലെ സര്‍വീസ് വയറുകളും , കേബിള്‍ വയറുകളും എല്ലാം പൊട്ടുന്ന അവസ്ഥയുണ്ടായി. വലിയ ജനകീയ പ്രതിഷേധത്തിനൊടുവില്‍ വാഹനം തിരികെ പോകാന്‍ നിര്‍ബന്ധിതരായി. ഭാരം കൂടുതലുള്ള വാഹനങ്ങള്‍ കടന്നുപോകാത്ത വഴിയിലൂടെ അതിക്രമിച്ച് കയറിയ വാഹന യുടമക്കെതിരെ കേസെടുക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു
ADVERTISEMENT