29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam പുന്നയൂര്‍ പഞ്ചായത്തില്‍ ‘ അശ്വമേധം’ ക്യാമ്പ് നടത്തി

പുന്നയൂര്‍ പഞ്ചായത്തില്‍ ‘ അശ്വമേധം’ ക്യാമ്പ് നടത്തി

40

പുന്നയൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അശ്വമേധം ക്യാമ്പ് നടത്തി. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള അശ്വമേധം ഭവന സന്ദര്‍ശന ക്യാമ്പയിന്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. എടക്കഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രസാദ് കെ.ജോസ്, ഇന്‍സ്‌പെക്ടര്‍ കെ.ടി. ഹരിദാസ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.പി. സുനന്ദ എന്നിവര്‍ സംസാരിച്ചു. എം.എല്‍.എസ്.പി. പ്രിയ അശ്വമേധം പ്രതിജ്ഞാ പാചകം ചൊല്ലിക്കൊടുത്തു.

ADVERTISEMENT
error: Content is protected !!