24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആദരണീയം സംഘടിപ്പിച്ചു

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആദരണീയം സംഘടിപ്പിച്ചു

എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആദരണീയം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ അധ്യക്ഷനായി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. വി.സി. ബിനോജ്, പഞ്ചായത്ത് മെമ്പര്‍ എം.കെ. ജോസ്, പി.ടി.എ പ്രസിഡന്റ്, ഷീബ രാജേഷ്, എസ്.എം.സി ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍, എം.പി. ടി.എ പ്രസിഡന്റ് ഗിരിജ ശിവരാമന്‍, പ്രിന്‍സിപ്പാള്‍ ഷീബ ജോസ്, ഹെഡ്മിസ്ട്രസ് ബീന സി.ജെയ്ക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി.കെ.മല്ലിക, പി.വി.ഷാജി, പി.സി.ജയകുമാര്‍,രാജി ഷാജന്‍, എം.എഫ് .ആന്‍സി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാകായിക മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!