ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു

330

ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു. വെള്ളറക്കാട് ചിറമനേങ്ങാട് ചീരാംപറമ്പില്‍ മുഹമ്മദിന്റെ മകന്‍ ഷെരീഫ് ദാരിമി (38) യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പിതാവിനൊപ്പം ബന്ധുവീട്ടില്‍ പോയി വൈകിയെത്തിയതിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും ഭാര്യ ശരീഫയെ ഇരുമ്പ് വസ്തു കൊണ്ട് തലക്കടിച്ചുവെന്നായിരുന്നു കേസ്. ആക്രമണത്തില്‍ ഭാര്യാമാതാവിനും പരിക്കേറ്റിട്ടുണ്ട്. അടി കൊണ്ട് രക്തം വാര്‍ന്ന ശരീഫയെ വീട്ടുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു