ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ എട്ടാമിടം ആഘോഷിച്ചു

71

ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ എട്ടാമിടം ആഘോഷിച്ചു. രാവിലെ 6.30 ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന ചടങ്ങുകള്‍ക്ക് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മ്മികനായി. വിശ്വാസ പരിശീലനത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കും സഹായ മെത്രാന്‍ തിരി തെളിയിച്ച് തുടക്കം കുറിച്ചു. വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം വിശ്വാസ പരിശീലന പ്രധാന അധ്യാപകന്‍ ജോസ് വെള്ളറയ്ക്ക് നല്‍കി സഹായ മെത്രാന്‍ നിര്‍വഹിച്ചു. വികാരി. ഫാ. തോമസ് ചൂണ്ടല്‍, പിടിഎ പ്രസിഡന്റ് ജോഫി മണ്ടുംപാല്‍, കൈകാരന്‍മാരായ പറയ്ക്കല്‍ ഷിജു , ഷാജി മണ്ടുംപാല്‍, സാമുവല്‍ തരകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.