തളിര്‍ ബഡ്‌സ് സെന്ററിലെ കുട്ടികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മുന്നിട്ടിറങ്ങി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

105

വേലൂര്‍ ഗ്രാമ പഞ്ചായത്ത് തളിര്‍ബഡ്‌സ് റിഹാബിലേറ്റഷന്‍ സെന്ററിലെ കുട്ടികള്‍ നിര്‍മ്മിച്ച നറുനീണ്ടി ഉത്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ വേലൂര്‍ ഗവണ്‍മെന്റ് ആര്‍.എസ്.ആര്‍.വി ഹയര്‍സെക്കന്റി സ്‌കൂളിലെ എന്‍.എസ്.എസ് കുട്ടികള്‍ മുന്നോട്ട് വന്നു. എന്‍.എസ്.എസ് പ്രോഗാം ഓഫീസര്‍ ഡോ. നിഷ ജി.നായര്‍, വളണ്ടിയര്‍മാരായ സജല്‍, ആകാശ്, അനാമിക എന്നിവര്‍ ചേര്‍ന്ന് വേലൂര്‍ പഞ്ചായത്ത് പ്രസിസ്ന്റ് ടി ആര്‍ ഷോബിയില്‍ നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കര്‍മ്മലാ ജോണ്‍ സന്‍ , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷെര്‍ളി ദിലീപ് കുമാര്‍ , സി.എഫ് ജോയ് മെമ്പറായ വിമലാ നാരായണന്‍ , തളിര്‍ ടീച്ചര്‍ അഞ്ചു കെ.ജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.