മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ആഘോഷിച്ചു

75

മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ആഘോഷിച്ചു. വൈശാഖ് കോമാട്ടില്‍ വിജോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ ചന്ദ്രദാസിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ രമണി പ്രേമദാസന്‍, പ്രധാന അധ്യാപിക കെ ഗിരിജ, ഹയര്‍സെക്കന്‍ഡറി സീനിയര്‍ അധ്യാപിക എം കെ ബിന്ദു, പി ടി എ വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, ഹൈസ്‌കൂള്‍ അധ്യാപിക സി ജ്യോതി എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.