സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി

58

കര്‍ഷകരുടെ നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ലിന്റെ പണം നല്‍കാതെ വഞ്ചിക്കുന്ന സര്‍ക്കാര്‍, കൃഷി വകുപ്പ് നടപടി അന്നം നല്‍കുന്ന കര്‍ഷകനോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നത് എന്ന് ചമ്മന്നൂര്‍ വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്നും പുന്നയൂര്‍ക്കുളം കോണ്‍ഗ്രസ്സ് 7,8 വാര്‍ഡ് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അലംഭാവത്തിന് എതിരെ കോണ്‍ഗ്രസ്സ് പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സലീല്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്‌സിക്യൂട്ടീവ് മെമ്പര്‍ എംകെ മുഹമ്മദ്അലി, കാദര്‍ തളികശ്ശേരി, മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി നാസര്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വാക്കറ്റ് റയീസ്, അഷ്‌കര്‍ അറക്കല്‍, പ്രിയദര്‍ശിനി ഫോറം പ്രസിഡന്റ് കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ്മാരായ ബാബു കോട്ടത്തയില്‍, അനീഷ നസീര്‍ തുടഹ്ഹിയവര്‍ നേതൃത്വം നല്‍കി.