പന്നിത്തടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു.

676

പന്നിത്തടത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോറിക്ഷ യാത്രക്കാരന്‍ മരിച്ചു. തോന്നല്ലൂര്‍ മത്തായിപ്പടി സ്വദേശി ബാലന്‍ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. കുന്നംകുളത്ത് നിന്ന് തോന്നല്ലൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയില്‍ പന്നിത്തടം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു