കോണ്‍ഗ്രസ് മൂലേപ്പാട് വാര്‍ഡ് കമ്മിറ്റി അവാര്‍ഡ് ദാനം നടത്തി

കോണ്‍ഗ്രസ് മൂലേപ്പാട് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എന്‍.എം.എം.എസ്, ബി.എസ്.സി നഴ്‌സിങ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടത്തി. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് മണികണ്ഠന്‍ മുഖ്യാതിഥിയായി. വാര്‍ഡ് പ്രസിഡന്റ് പി.കെ.പ്രിന്‍സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ 15 ാം വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രിന്‍സ്, ചൊവ്വന്നൂര്‍ ബ്ലോക്ക് മെമ്പര്‍ വിജയ ഗോപി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രാവണ്‍ സിദ്ധാര്‍ഥ്, എം.സി.പ്രഭു, പ്രിന്‍സ് മൂലേപ്പാട്, ജോയ്കുമാര്‍, സോണി സക്കറിയ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT