ഹരിത കര്‍മ സേന വാതില്‍പടി ശേഖരണത്തിലെ മികവിന് വടക്കേക്കാട് പഞ്ചായത്തിന് പുരസ്‌കാരം

ഹരിത കര്‍മ സേനയുടെ വാതില്‍പടി ശേഖരണത്തില്‍ മികവ് തെളിയിച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം വടക്കേക്കാട് പഞ്ചായത്തിന്. റവന്യൂ മന്ത്രി കെ രാജനില്‍ നിന്ന് പ്രസിഡണ്ട് എന്‍.എം.കെ നബില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശൂര്‍ നെന്മണിക്കര പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍എംകെ നബീല്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീബ സുരേഷ്, ഹരിത കര്‍മ്മസേന കോര്‍ഡിനേറ്റര്‍ വിനിത ബിനോജ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image