സ്വകാര്യബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കേരള പോലീസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുന്നംകുളം മേഖലയിലെ സ്വകാര്യബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ബോധവത്കരണം, കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി.ആര്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ ആമുഖ പ്രഭാഷണം നടത്തി. ‘പൊതുജനങ്ങളോടുള്ള ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ പെരുമാറ്റം’ എന്ന വിഷയത്തെ അധികരിച്ച് തൃശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ അസിസ്റ്റന്‍് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്്ടര്‍ മാത്യു വര്‍ഗ്ഗീസ് ക്ലാസ് നയിച്ചു. തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലത്തീഫ് കെ. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി.

ADVERTISEMENT