കോട്ടോല്‍ ശൈഖ് വലിയുള്ളാഹി ഷംസുല്‍ ആരിഫീന്‍ ബിരാവുണ്ണി മുസ്സ്‌ലിയാരുടെ 49-ാം ആണ്ട് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി. നേര്‍ച്ചയുടെ ഭാഗമായി പ്രഭാഷണവും ദുആ മജ്‌ലിസും ഉണ്ടായിരുന്നു. സമസ്ത തൃശൂര്‍ ജില്ലാ ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് ഹാഫിള് സഈദ് അഹ്‌സനി അല്‍ ഹിഖ്മി ദുആ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഞായറാഴ്ച രാവിലെ ശൈഖ് വലിയുള്ളാഹി ഷംസുല്‍ ആരിഫീന്‍ ബിരാവുണ്ണി മുസ്ലിയാരുടെ ഖബറിങ്കല്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനക്കു ശേഷം നേര്‍ച്ച വിതരണം ആരംഭിച്ചു. രാവിലെ 10 മണി മുതല്‍ 3 മണി വരെ നടന്ന നേര്‍ച്ച വിതരണത്തില്‍ ജാതി – മത വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുത്തു.
ADVERTISEMENT