നവാഗത എഴുത്തുകാരിയും കൂനംമൂച്ചി സ്വദേശിനിയുമായ സറീന ടീച്ചര്‍ക്ക് ആദരമൊരുക്കി കൂനംമൂച്ചി സത്സംഗ്. കൂനംമൂച്ചി പാറക്കുളം റോഡില്‍ സറീന ഫനീഫയുടെ വസതിയിലെത്തിയാണ് സത്സംഗം പ്രവര്‍ത്തകര്‍ ആദരമര്‍പ്പിച്ചത്. സത്സംഗ് ചെയര്‍മാന്‍ മേജര്‍ പി.ജെ. സ്‌റ്റൈജു പൊന്നാടയണിച്ച് ടീച്ചര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു. പൊന്നാനി എം.ഇ.എസ് കോളേജ് അധ്യാപിക സമീറ, ഷഫീക്ക്, ഹനീഫ, ഡെന്നിസ് ഡേവിസ് എന്നിവര്‍ സംസാരിച്ചു. സറീന ഹനീഫ മറുപടി പ്രസംഗം നടത്തി.
ADVERTISEMENT