ചാവക്കാട് നഗരസഭയില്‍ സംഘടിപ്പിച്ച ആയുര്‍വേദ ദിനാചരണവും, മെഡിക്കല്‍ ക്യാമ്പും നഗരസഭാ ചെയര്മാന് എ.എച്ച്.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ ബിന്‍സി സന്തോഷ് അധ്യക്ഷത വഹിച്ചു.സ്ഥിരംസമിതിയധ്യക്ഷരായ പി.യതീന്ദ്രദാസ്, സഫൂറ ബക്കര്‍ , കെ എച്ച് സലാം, ലിഷ മാത്രകോട്ട് എന്നിവരും ഡോ.ധന്യശ്രീയും സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്, അസ്ഥി സാന്ദ്രതാ പരിശോധന, ആയുര്‍വേദ ജീവിതരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്, ജീവിതശൈലി രോഗ സ്ക്രീനിംഗ്, ആരോഗ്യകരമായ ഭക്ഷണരീതികള്‍ പരിചയപ്പെടുത്തുന്ന ആരോഗ്യഭക്ഷണപ്രദര്ശനം എന്നിവയും നടന്നു.



