സി.പി.ഐ.എം. കടങ്ങോട് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എം.ടി.വേലായുധന്‍ മാസ്റ്റര്‍, സി.എസ്.മോഹനന്‍ എന്നിവരുടെ ദിനാചരണവും കുടുംബ സംഗമവും കടങ്ങോട് മില്‍ സെന്ററില്‍ നടന്നു. സി.പി.ഐ.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു.വി.ഗിരീഷ് അധ്യക്ഷനായി. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി.ബാഹുലേയന്‍ മാസ്റ്റര്‍, അംഗം പി.എസ്.പ്രസാദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം.നൗഷാദ്, ലോക്കല്‍ സെക്രട്ടറി സി.എച്ച്.ലാഷ്, ജില്ലാ പഞ്ചായത്തംഗം മീനാ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജംഷീറ ഷിഹാബ്, സി.എം.അബ്ദുല്‍ നാസര്‍,ഫ്രാന്‍സിസ് കൊള്ളന്നൂര്‍, സൗമ്യ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.



