പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആയുര്‍വേദ ദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ ഉദ്ഘാടനം ചെയ്തു. 11 ആം വാര്‍ഡ് യോഗാ ക്ലബ്ബില്‍ വെച്ച് നടത്തിയ ദിനാചാരണത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ പി നിമ്മി. വനിതകളുടെ ആരോഗ്യത്തിന് ആയുര്‍വ്വേദം എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. യോഗാ ഇന്‍സ്ട്രക്ടര്‍ ബൈജു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. പുന്നയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രീത, വാര്‍ഡ് മെമ്പര്‍ അറാഫത്ത്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനിത തുടങ്ങിയവര്‍ സംസാരിച്ചു. പുന്നയൂര്‍ ഡിസ്പെന്‍സറി അറ്റന്‍ഡര്‍ മിനി, യോഗാക്ലബ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT