ഇസ്ലാം മത വിശ്വാസികള്‍ക്ക് നമസ്‌ക്കരിക്കുന്നതിനായി കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നമസ്‌കാര മുറികള്‍ തുറന്നു

ഇസ്ലാം മത വിശ്വാസികള്‍ക്ക് നമസ്‌ക്കരിക്കുന്നതിനായി കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നമസ്‌കാര മുറികള്‍ തുറന്നു.
പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം സജീകരിച്ച മുറികളുടെ ഉദ്ഘാടനം ആശുപത്രി സെക്രട്ടറി കെ. പി. സേക്‌സണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.റ്റി.അബ്ദു, ഇ.പി. കമറുദ്ധീന്‍, സി.സി. അലി, കരീം പന്നിത്തടം, ആശുപത്രി ട്രഷറര്‍ മോണ്‍സി അബ്രഹാം, ഡയറക്ടര്‍മാരായ പോള്‍ ചെറുവത്തൂര്‍, പി. വി. സാംസണ്‍, പി. വി. ബിനോയ്, ഐസക് പാപ്പച്ചന്‍ തുടങ്ങിയവരും ജീവനക്കാരും പങ്കെടുത്തു

ADVERTISEMENT
Malaya Image 1

Post 3 Image