രാഷ്ട്രീയ സാമൂഹിക വ്യാപാര മേഖലകളില്‍ വിവിധ സംഘടനകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കേരള കോണ്‍ഗ്രസ് -എം ജില്ലാ സെക്രട്ടറിയായിരുന്ന വര്‍ഗ്ഗീസ് നീലങ്കാവിലിന്റെ ഒന്നാം ചരമ വാര്‍ഷികം കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു. പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര കമ്മിറ്റി അംഗം സെബാസ്‌റ്യന്‍ ചൂണ്ടല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു. സി.എഫ് റോബിന്‍ മാസ്റ്റര്‍, വി.കെ സുമന്‍, എന്‍.ജെ ജെയ്‌മോന്‍, പി.എസ് റെജി, കെ.ബി ബജീഷ്, എം.വി വില്‍സണ്‍, തുടങ്ങിയവര്‍ സംസാരിച്ചു
ADVERTISEMENT