കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൊതുയോഗവും അനുമോദന സദസ്സും സംഘടിപ്പിച്ചു. കുന്നംകുളം ഐ.എം.എ. ഹാളില്‍ സജ്ജമാക്കിയ വി.എം. വാസുദേവന്‍ നഗറില്‍ നടന്ന പൊതുയോഗവും അനുമോദന സദസ്സും കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കമ്മിറ്റി പ്രസിഡണ്ട് എം.എ. അഹമ്മദുണ്ണി അധ്യക്ഷനായി.
പി. പ്രേമവത്സലന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന
കാര്യാട്ടുകര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ.എം.എച്ച്.എ. സംഘടനയുടെ സെക്രട്ടറി ഡോ.പി. ഭാനുമതി മുഖ്യാതിഥിയായി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. സോമരാജന്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
ADVERTISEMENT