വോയിസ് ഓഫ് ചെയ്ഞ്ച് അണ്ടത്തോടിന്റെ നേതൃത്വത്തില്‍ മെഹ്ഫില്‍ ലൈവ് ഫെസ്റ്റ് 2024 നടത്തി

വോയിസ് ഓഫ് ചെയ്ഞ്ച് അണ്ടത്തോടിന്റെ നേതൃത്വത്തില്‍ മെഹ്ഫില്‍ ലൈവ് ഫെസ്റ്റ് 2024 നടത്തി. അണ്ടത്തോട് വി പി മാമു സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തിയ പരിപാടി ഗുരുവായൂര്‍ എ സി പി. എം.കെ ബിജു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് കലാകാരന്‍ ഗഫൂര്‍ അണ്ടത്തോടിനെയും വോയിസ് ഓഫ് ചെയ്ഞ്ച് അണ്ടത്തോടിന്റെ കലാകാരന്‍ മുജീബ് കുന്നമ്പത്തിനേയും ചടങ്ങില്‍ പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. സാം വെളിയത്ത്, സി പി ഇബ്രാഹിം, ശ്രീക്കുട്ടി മഠത്തില്‍ എന്നിവര്‍ അടങ്ങിയ ഗസല്‍ ഗായകരുടെ നേതൃത്വത്തില്‍ മുജീബ് റഹ്മാന്‍ തബല, ലത്തീഫ് ചാവക്കാട് ഗിറ്റാര്‍, നന്ദകുമാര്‍ ഫ്‌ലൂട്ട്, മുജീബ് കുന്നമ്പത്ത് റിഥം – വാദ്യങ്ങള്‍ അവതരിപ്പിച്ചു. വോയിസ് ഓഫ് ചേഞ്ച് അണ്ടത്തോട് ചെയര്‍മാന്‍ റഹീം ആലുങ്ങല്‍, കണ്‍വീനര്‍ അസ്ലം കാണക്കോട്, വൈസ് ചെയര്‍മാന്‍ യൂസഫ് കോട്ടായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image