നവംബർ 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്. അത് ന്യൂനമർദമായി ശക്തി പ്രാപിക്കാനും തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിൽ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം കൂടി ഇടി മിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

നവംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് (09/11/24)മഴ മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ടാണ്. അതേസമയം, തിരുവനന്തപുരം കരമന നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ നദിക്കരയിലുള്ളവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുണ്ട്. നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image